Monday, June 3, 2013

ഇ. വി. കുമാരന്‍ അനുസ്മരണം സമുചിതമായി ആചരിച്ചു


പ്രമുഖ സഹകാരിയും മുന്‍ എം. എല്‍. എയുമായ ഇ. വി. കുമാരന്റെ ഒന്‍പതാം ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു. കല്ലായ് റോഡ് ഇ. വി. കുമാരന്‍ മെമ്മോറിയല്‍ ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി കാല്‍ നൂറ്റാണ്ടുകാലത്തോളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടു പദം അലങ്കരിച്ച ഇ. വി. കുമാരന്‍ ജീവിതാന്ത്യം വരെ സഹകരണ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. അനീതിക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ജനകീയ മുന്നേറ്റമുണ്ടാക്കുന്നതിനും പ്രതിരോധനിര സൃഷ്ടിക്കുന്നതിനും നേതൃത്വം നല്‍കികൊണ്ടാണ് വളരെ ചെറുപ്പത്തില്‍ തന്നെ ഇ. വി. കുമാരന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്കു വന്നത്.
സഹകരണ പ്രസ്ഥാനത്തിന്റെ ജനകീയ ജനാധിപത്യവല്‍ക്കരണത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ ഇ. വി. കുമാരന്‍ അര്‍പ്പണ ബോധത്തോടെ ജില്ലാ സഹകരണ ബാങ്കിന്റെ പുരോഗതിയിലേക്ക് നയിച്ച സഹകാരിയായിരുന്നുവെന്ന് മനയത്ത് ചന്ദ്രന്‍ അനുസ്മരിച്ചു.
ഇ. വി. അനുസ്മരണ യോഗത്തില്‍ കെ. പി. സി. സി ജനറല്‍ സെക്രട്ടറിയു ബാങ്ക് ഡയറക്ടറുമായ എന്‍. സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷനായിരുന്നു.
ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ. രക്തപ്രകാശന്‍, എം. കെ ദേവദാസ്, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. പി. അജയകുമാര്‍, കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട് സി. കൃഷ്ണന്‍, മുന്‍ ജനറല്‍ മാനേജര്‍ കെ. സി. നാരായണന്‍ എന്നിവര്‍ അനുസ്മണ പ്രസംഗങ്ങള്‍ ചടങ്ങില്‍ ടി. രാജന്‍ സ്വാഗതവും കായിക്കര രാജന്‍ നന്ദിയും പറഞ്ഞു.
ഇ. വി. കുമാരന്റെ ഒന്‍പതാം ചരമ വാര്‍ഷിക ദിനത്തില്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

No comments:

Post a Comment