കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ
പേരാമ്പ്ര സായാഹ്നശാഖ ഉദ്ഘാടനം ചെയ്തു.
24-09-2012
കോഴിക്കോട് ജില്ലാ സഹകണ ബാങ്കിന്റെ പേരാമ്പ്ര സായാഹ്നശാഖയുടെ ഉദ്ഘാടനം സഹകരണ ജോയിന്റ് റജിസ്ട്രാറും ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്ററുമായ സി. വി. നളിനി 24-09-2012 ന് നിര്‍വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സി. അബ്ദുള്‍ മുജീബ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ 47-ാമത്തെ ശാഖയാണിത്. കോഴിക്കോട് റോഡിലെ അലങ്കാര്‍ ആര്‍ക്കേഡില്‍ നടന്ന ചടങ്ങില്‍ ആദ്യത്തെ നിക്ഷേപം ഷൈനിയില്‍ നിന്നും, ആദ്യത്തെ സേവിംങ്സ് ബാങ്ക് അക്കൗണ്ട് അലങ്കാര്‍ ഭാസ്ക്കരനില്‍ നിന്നും ആദ്യത്തെ കറന്റ് അക്കൗണ്ട് ഫിലിപ്സ് മൂസ്സയില് നിന്നും ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ സി.വി. നളിനി സ്വീകരിച്ചു. സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം ഗിരീഷിന് നല്‍കികൊണ്ട് ജില്ലാ സഹകരണ ബാങ്ക് മുന്‍ ഭരണസമിതിഅംഗവും കായണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ സി. കെ. ശശി നിര്‍വഹിച്ചു. കുമാരന്. ടി. കെ. (പ്രസിഡണ്ട്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), ഇ. എസ്. ജെയിംസ് (പ്രസിഡണ്ട്, ചക്കിട്ടപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക്), അഡ്വ: കെ. കെ. രാജന് (പ്രസിഡണ്ട്, പേരാമ്പ്ര റീജിണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്), കെ. രാഘവന് (പ്രസിഡണ്ട്, ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), വാസുമാസ്റ്റര്‍ (പ്രസിഡണ്ട്, പേരാമ്പ്ര മാര്‍ക്കറ്റിംങ് സൊസൈറ്റി), കെ. രത്നപ്രകാശന്‍ (ഡപ്യൂട്ടി ജനറല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്), കെ. കെ. ബാലന് (ഡപ്യൂട്ടി ജനറല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്), വടക്കയില്‍ ഷെഫീക്ക് (പേരാമ്പ്ര അര്‍ബന്‍സൊസൈറ്റി), രാഘവന്, അരിക്കുളം പ്രഭാകരന്, അബ്ദുള്‍സലാം,വി.ടി. ജയരാജന് (പ്രസിഡണ്ട്, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്), മൂസ്സ പന്തീരാങ്കാവ് (പ്രസിഡണ്ട്, കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയന്) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ചടങ്ങില്‍ കെ.ഡി.സി. ബാങ്ക് പേരാമ്പ്ര ഏരിയാ മാനേജര്‍ എം.വി. മനോഹരന് സ്വാഗതവും, പേരാമ്പ്ര സായാഹ്നശാഖ മാനേജര്‍ കെ. കൃഷ്ണന് നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ളിക്കുക
No comments:
Post a Comment