Monday, June 17, 2013

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ പേരാമ്പ്ര പ്രധാന ശാഖയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു.

17-06-2013 : കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ പേരാമ്പ്ര പ്രധാന ശാഖയുടെ പുതിയ ഓഫീസ്    ഉദ്ഘാടനം അഡ്വ. ഐ. മൂസ്സ നിര്‍വ്വഹിച്ചു. കോഴിക്കോട് റോഡില്‍ അലങ്കാര്‍ ആര്‍ക്കേഡില്‍     ആധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ച പുതിയ ഓഫീസിലേക്കാണ് ബാങ്ക് പ്രവര്‍ത്തനം മാറിയത് . ചടങ്ങില്‍ സംസ്ഥാന സഹകരണ ബാങ്ക് ഡയരക്ടര്‍ യു. രാജീവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ സി. അബ്ദുള്‍ മുജീബ് റിപ്പോര്‍'് അവതരിപ്പിച്ചു. ഓഫീസ് കൗണ്ടര്‍    ഉദ്ഘാടനം എന്‍. സുബ്രഹ്മണ്യനും സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം             പി.എം. തോമസ് മാസ്റ്ററും നിര്‍വ്വഹിച്ചു. സ്ഥിര നിക്ഷേപം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ. കുമാരനും കറണ്ട് അക്കൗണ്ട് നിക്ഷേപം കെ. എ. ഖാദര്‍ മാസ്റ്ററും സ്വീകരിച്ചു, എസ്. ബി. നിക്ഷേപം അക്കൗണ്ട് സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ വി. കെ. ശോഭന  സ്വീകരിച്ചു. ബാലനിധി നിക്ഷേപം സഹകരണ സംഘം ജോയിന്റ് ഡയരക്ടര്‍/ കകറന്റ് ഓഡിറ്റര്‍    കെ. പി. മോഹനന്‍ സ്വീകരിച്ചു, കെ. ജാനു,  എന്‍. സഖീഷ് ബാബു,  അഡ്വ. രാജന്‍, രാജന്‍ മരുതേരി, എ. കെ. പത്മനാഭന്‍ മാസ്റ്റര്‍, കെ. സജീവന്‍ മാസ്റ്റര്‍, എം. കെ. സി. കു'്യാലി,  ടി. ശിവദാസന്‍, ഇ. പി. ദിനേശ് കുമാര്‍, സുനി പേരാമ്പ്ര, കെ. സി. ശശികുമാര്‍, ബാദുഷ അബ്ദുള്‍ സലാം, സന്തോഷ് സെബാസ്റ്റിയന്‍, വി. ടി. ജയരാജന്‍, പി. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. ഡി. സി ബാങ്ക് ഏരിയാ മാനേജര്‍ എം. വി. മനോഹരന്‍ സ്വാഗതവും ശാഖാ മാനേജര്‍ സി. കെ. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.  <See more & Photos Click Here>   http://kdcb-photos.blogspot.in/2013/06/perambra-main-branch-new-office.html


Saturday, June 15, 2013

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ പേരാമ്പ്ര പ്രധാന ശാഖ പുതിയ ഓഫീസ് ഉദ്ഘാടനം ജൂണ്‍ 17 ന്


കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ പേരാമ്പ്ര പ്രധാന ശാഖയുടെ  പുതിയ ഓഫീസ് ഉദ്ഘാടനം ജൂണ്‍ 17 തിങ്കളാഴ്ച കാലത്ത് 9.30 ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടുമായ മനയത്ത് ചന്ദ്രന്‍ നിര്‍വഹിക്കുന്നതാണ്.
കോഴിക്കോട് റോഡില്‍ അലങ്കാര്‍ ആര്‍ക്കേഡില്‍ ആധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ച പുതിയ ഓഫീസിലേക്കാണ്് ബാങ്ക് പ്രവര്‍ത്തനം മാറുന്നത.് ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് അഡ്വ. ഐ. മൂസ്സ അദ്ധ്യക്ഷത വഹിക്കും.
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ. കുമാരന്‍, സംസ്ഥാന സഹകരണ ബാങ്ക് ഡയരക്ടര്‍ യു. രാജീവന്‍, സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ വി. കെ. ശോഭന, സഹകരണ സംഘം ജോയിന്റ് ഡയരക്ടര്‍/ കകറന്റ് ഓഡിറ്റര്‍ കെ. പി. മോഹനന്‍, ജില്ലാ സഹകരണ ബാങ്ക് ഡയരക്ടര്‍മാരായ എന്‍. സുബ്രഹ്മണ്യന്‍, കെ. എ. ഖാദര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കുതാണ്.

Monday, June 3, 2013

ഇ. വി. കുമാരന്‍ അനുസ്മരണം സമുചിതമായി ആചരിച്ചു


പ്രമുഖ സഹകാരിയും മുന്‍ എം. എല്‍. എയുമായ ഇ. വി. കുമാരന്റെ ഒന്‍പതാം ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു. കല്ലായ് റോഡ് ഇ. വി. കുമാരന്‍ മെമ്മോറിയല്‍ ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി കാല്‍ നൂറ്റാണ്ടുകാലത്തോളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടു പദം അലങ്കരിച്ച ഇ. വി. കുമാരന്‍ ജീവിതാന്ത്യം വരെ സഹകരണ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. അനീതിക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ജനകീയ മുന്നേറ്റമുണ്ടാക്കുന്നതിനും പ്രതിരോധനിര സൃഷ്ടിക്കുന്നതിനും നേതൃത്വം നല്‍കികൊണ്ടാണ് വളരെ ചെറുപ്പത്തില്‍ തന്നെ ഇ. വി. കുമാരന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്കു വന്നത്.
സഹകരണ പ്രസ്ഥാനത്തിന്റെ ജനകീയ ജനാധിപത്യവല്‍ക്കരണത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ ഇ. വി. കുമാരന്‍ അര്‍പ്പണ ബോധത്തോടെ ജില്ലാ സഹകരണ ബാങ്കിന്റെ പുരോഗതിയിലേക്ക് നയിച്ച സഹകാരിയായിരുന്നുവെന്ന് മനയത്ത് ചന്ദ്രന്‍ അനുസ്മരിച്ചു.
ഇ. വി. അനുസ്മരണ യോഗത്തില്‍ കെ. പി. സി. സി ജനറല്‍ സെക്രട്ടറിയു ബാങ്ക് ഡയറക്ടറുമായ എന്‍. സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷനായിരുന്നു.
ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ. രക്തപ്രകാശന്‍, എം. കെ ദേവദാസ്, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. പി. അജയകുമാര്‍, കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട് സി. കൃഷ്ണന്‍, മുന്‍ ജനറല്‍ മാനേജര്‍ കെ. സി. നാരായണന്‍ എന്നിവര്‍ അനുസ്മണ പ്രസംഗങ്ങള്‍ ചടങ്ങില്‍ ടി. രാജന്‍ സ്വാഗതവും കായിക്കര രാജന്‍ നന്ദിയും പറഞ്ഞു.
ഇ. വി. കുമാരന്റെ ഒന്‍പതാം ചരമ വാര്‍ഷിക ദിനത്തില്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

Monday, September 24, 2012

പേരാമ്പ്ര സായാഹ്നശാഖ ഉദ്ഘാടനം


കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ    
പേരാമ്പ്ര സായാഹ്നശാഖ ഉദ്ഘാടനം ചെയ്തു.
24-09-2012 
കോഴിക്കോട് ജില്ലാ സഹകണ ബാങ്കിന്റെ പേരാമ്പ്ര സായാഹ്നശാഖയുടെ ഉദ്ഘാടനം സഹകരണ ജോയിന്റ് റജിസ്ട്രാറും ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുമായ   സി. വി. നളിനി 24-09-2012 ന്  നിര്‍വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍  സി. അബ്ദുള്‍ മുജീബ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ 47-ാമത്തെ ശാഖയാണിത്. കോഴിക്കോട് റോഡിലെ അലങ്കാര്‍ ആര്‍ക്കേഡില്‍ നടന്ന ചടങ്ങില്‍ ആദ്യത്തെ നിക്ഷേപം ഷൈനിയില്‍ നിന്നും, ആദ്യത്തെ സേവിംങ്‌സ് ബാങ്ക് അക്കൗണ്ട് അലങ്കാര്‍ ഭാസ്‌ക്കരനില്‍ നിന്നും ആദ്യത്തെ കറന്റ് അക്കൗണ്ട് ഫിലിപ്‌സ് മൂസ്സയില്‍ നിന്നും ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ സി.വി. നളിനി സ്വീകരിച്ചു. സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം ഗിരീഷിന് നല്‍കികൊണ്ട് ജില്ലാ സഹകരണ ബാങ്ക് മുന്‍ ഭരണസമിതിഅംഗവും കായണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ സി. കെ. ശശി നിര്‍വഹിച്ചു. കുമാരന്‍. ടി. കെ. (പ്രസിഡണ്ട്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), ഇ. എസ്. ജെയിംസ് (പ്രസിഡണ്ട്, ചക്കിട്ടപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക്), അഡ്വ: കെ. കെ. രാജന്‍ (പ്രസിഡണ്ട്, പേരാമ്പ്ര റീജിണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്), കെ. രാഘവന്‍ (പ്രസിഡണ്ട്,  ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), വാസുമാസ്റ്റര്‍ (പ്രസിഡണ്ട്, പേരാമ്പ്ര മാര്‍ക്കറ്റിംങ് സൊസൈറ്റി), കെ. രത്‌നപ്രകാശന്‍ (ഡപ്യൂട്ടി ജനറല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്), കെ. കെ. ബാലന്‍ (ഡപ്യൂട്ടി ജനറല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്), വടക്കയില്‍ ഷെഫീക്ക് (പേരാമ്പ്ര അര്‍ബന്‍സൊസൈറ്റി), രാഘവന്‍, അരിക്കുളം പ്രഭാകരന്‍, അബ്ദുള്‍സലാം,വി.ടി. ജയരാജന്‍ (പ്രസിഡണ്ട്, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍), മൂസ്സ പന്തീരാങ്കാവ് (പ്രസിഡണ്ട്, കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയന്‍) എന്നിവര്‍  ആശംസാ പ്രസംഗം നടത്തി. 
ചടങ്ങില്‍ കെ.ഡി.സി. ബാങ്ക് പേരാമ്പ്ര ഏരിയാ മാനേജര്‍ എം.വി. മനോഹരന്‍  സ്വാഗതവും, പേരാമ്പ്ര സായാഹ്നശാഖ മാനേജര്‍ കെ. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ളിക്കുക

Monday, August 20, 2012

ഒരു ചരിത്ര മുഹൂര്‍ത്തം കൂടി ..

2012 ആഗസ്റ്റ്‌ 16 ന് നടന്ന അന്തിമ ചര്‍ച്ചയില്‍ ജില്ലാ സഹകരണ പ്രസ്സ് (പരസ്പര സഹായി പ്രസ്സ് ) കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കോം പൌണ്ടില്‍  നിന്നും ഒഴിവാകാന്‍ തീരുമാനമായി. 
 ച ര്‍ച്ചയില്‍ ജില്ലാ സഹകരണ ബാങ്കിനെ പ്രതിനിധീകരിച്ച്  അഡ്മിനിസ്ട്രെറ്റര്‍  സി.വി.നളിനി , ജനറല്‍ മാനേജര്‍ സി.അബ്ദുല്‍ മുജീബ് , ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മാരായ കെ.രത്നപ്രകാശന്‍, കെ.കെ.ബാലന്‍, എം.കെ.ദേവദാസന്‍, ഏരിയാ മാനേജര്‍മാരായ  വി.ടി.ജയരാജന്‍, മൂസ പന്തീരാങ്കാവ്,  അഡ്മിനിസ്ട്രെറ്ററുടെ പി.എ  കെ.രാജന്‍,  മാനേജര്‍ മാരായ കെ.പി.അജയകുമാര്‍, ടി.രാജന്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍ സുനില്‍.കെ.എ എന്നിവരും ജില്ലാ സഹകരണ പ്രസ്സിനെ  പ്രതിനിധീകരിച്ച്  പ്രസിഡണ്ട് എ.ടി.അബ്ദുള്ളക്കോയ, വൈസ്  പ്രസിഡണ്ട് ഗോപാലകൃഷ്ണന്‍ നായര്‍,  ഡയറക്ടര്‍ ദാമോധരന്‍, സെക്രട്ടറി രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു. More photos Click here