Thursday, August 16, 2012

വെസ്റ്റ്ഹില്‍ ശാഖയുടെ പുതിയ ഓഫീസ് ഉദ്ഘാടനം

16-08-2012  THURSDAY 10  AM
കോഴിക്കോട് ജില്ലാ സഹകണ ബാങ്കിന്റെ ഇടപാടുകാര്‍ക്ക് എല്ലാവിധ ആധുനിക ബാങ്കിംങ് സേവനങ്ങളും നല്‍കുന്നതിനുവേണ്ടി  വെസ്റ്റ്ഹില്‍ ശാഖയുടെ പ്രവര്‍ത്തനം  ശാഖയുടെ സമീപത്തുള്ള വെസ്റ്റ്ടവറിലെ പുതിയ ഓഫീസിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം സഹകരണ ജോയിന്റ് റജിസ്ട്രാറും ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുമായ  ശ്രീമതി. സി. വി. നളിനി നിര്‍വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍  ശ്രീ. അബ്ദുള്‍ മുജീബ്. സി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിര നിക്ഷേപം ശ്രീ. ഗോപിനാഥന്‍ നായരില്‍ നിന്നും
സേവിംങ്‌സ് ബാങ്ക് നിക്ഷേപം ശ്രീ. നാരായണന്‍ നായരില്‍ നിന്നും 
ജില്ലാ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീമതി. സി. വി. നളിനി ഏറ്റുവാങ്ങി.                      സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം ഡോ. അബ്ദുറഹിമാന് നല്‍കികൊണ്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍
ശ്രീമതി. പി. കെ. രേണുകാദേവി നിര്‍വഹിച്ചു.
കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.പി. സലീം,
കെ. ഇബ്രാഹിം, സേതുമാധവന്‍, പ്രൊഫ. ലൂസി വര്‍ഗ്ഗീസ്, 
കെ. പി. അജയകുമാര്‍, പി. പ്രദീപ്കുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജില്ലാ സഹകരണ ബാങ്ക് ഏരിയാ മാനേജര്‍ ടി. എം. ശശി സ്വാഗതവും വെസ്റ്റ്ഹില്‍ ശാഖാ മാനേജര്‍ ബിനു. എല്‍. പി നന്ദിയും പറഞ്ഞു.

No comments:

Post a Comment